ThiruvananthapuramNattuvarthaLatest NewsKeralaNews

ആ​ൺ​കുട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മം : മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

മാ​ണി​ക്ക​ൽ മ​ൺ​വി​ള​മു​ക​ൾ ജ​യ​ശ്രീ ഭ​വ​നി​ൽ രാ​ജ​നാ​ണ് (59​) അ​റ​സ്റ്റി​ലാ​യ​ത്

വെഞ്ഞാറമ്മൂട്: പ​ത്തു വ​യ​സു​ള്ള ആ​ൺ​കുട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യവ​യ​സ്ക​ൻ അറസ്റ്റിൽ. മാ​ണി​ക്ക​ൽ മ​ൺ​വി​ള​മു​ക​ൾ ജ​യ​ശ്രീ ഭ​വ​നി​ൽ രാ​ജ​നാ​ണ് (59​) അ​റ​സ്റ്റി​ലാ​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്: നാലര വർഷത്തിനുശേഷം ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും

വീ​ട്ടു​പ​റ​മ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി ആ​ക്ര​മി​ക്കു​ക​യും കു​ട്ടി കു​ത​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രി​ഭ്രാ​ന്തി​യി​ൽ ഓ​ടി വീ​ട്ടി​ലെ​ത്തി​യ കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ൽ പ്ര​തി വീടി​ന് സ​മീ​പ​ത്ത് എ​ത്തി​യ​താ​യി അ​റി​ഞ്ഞ പൊലീ​സ് സ്ഥ​ല​ത്ത് എ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊലീ​സ് മേ​ധാ​വി ശി​ൽ​പ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വെ​ഞ്ഞാ​റ​മൂ​ട് ഇ​ൻ​സ്പെ​ക്ട​റുടെ നേതൃത്വമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button