പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നാലര വർഷത്തിനുശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. കേസിൽ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും, പോലീസ് ഉദ്യോഗസ്ഥരുമാണ് പ്രതികൾ.
കുറ്റപത്രത്തിൽ മൊത്തം ആറ് പ്രതികളാണ് ഉള്ളത്. പരീക്ഷ ഹാളിൽ ജോലി ചെയ്തിരുന്ന മൂന്ന് അധ്യാപകരെ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരുന്നുവെങ്കിലും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ്, കോപ്പിയടിക്ക് സഹായം ചെയ്ത് നൽകിയ പ്രവീൺ, സഫീർ, പോലീസുകാരൻ ഗോകുൽ എന്നിവരാണ് കേസിലെ പ്രതികൾ.
Also Read: അരിക്കൊമ്പൻ വിഷയം: മുതലമടയിൽ ഇന്ന് ഹർത്താൽ
Post Your Comments