പത്തനംതിട്ട: താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാലാ(34)ണ് അറസ്റ്റിലായത്. 360 ഗ്രാം കഞ്ചാവുമായിട്ടാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അടുത്ത നാളിൽ പന്തളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
Read Also : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ് ദുലാല്‍. കഞ്ചാവ് ശേഖരിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തദ്ദേശീയര്‍ക്കും വിറ്റുവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നത്. താമസിക്കുന്ന ഇടത്തിനു സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം പന്തളം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. എസ്ഐ ഗ്രീഷ്മ ചന്ദ്രന്, എസ്സിപിഒമാരായ സഞ്ചയന്, ശരത്, സിപിഒമാരായ അന്‍വര്‍ഷാ, അമീഷ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments