
തൃശൂർ: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്. മാള പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ പ്രശ്‌നം പരിഹരിക്കാനായി മാള പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. ഇതിനിടെ പ്രകോപിതനായ അഭിലാഷ് സജീഷിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സജീഷിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Post Your Comments