KeralaLatest NewsNews

മെയ്ക്ക് ഇൻ കേരള: സാധ്യതാ പട്ടികയില്‍ പാൻമസാല അടക്കം എട്ടിനം പുകയില ഉത്പന്നങ്ങൾ

മലപ്പുറം: കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ വിഭാവനം ചെയ്ത ‘മെയ്ക്ക് ഇൻ കേരള’ പദ്ധതിയിൽ, കേരളത്തിൽതന്നെ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പാൻമസാല അടക്കം ഉള്‍പ്പെടെ പുകയില ഉത്പന്നങ്ങളും. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്. കേരളത്തിലേക്ക് ഒരു വർഷം 1689.81 കോടിയുടെ പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഇവിടത്തെ ഉപഭോഗത്തിന്റെ 63.67 ശതമാനം വരും.

കേരളത്തിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്പന്നങ്ങളാണെന്നും 20 പേജുള്ള റിപ്പോർട്ട് പറയുന്നു. മോട്ടോർവാഹന നിർമാണം അടക്കം 24 മേഖലകളിൽ കേരളത്തിൽ തന്നെ വ്യവസായം തുടങ്ങാമെന്ന് പറയുന്ന റിപ്പോർട്ടിലാണ് പാൻമസാലയുടെ സാധ്യതയും ഉൾപ്പെടുത്തിയത്.

ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സർദ, കത്തയും ച്യൂവിങ് ലൈമും, പാൻമസാലയും അനുബന്ധ ഉത്പന്നങ്ങളും എന്നിവയാണ് പുകയില ഉത്പന്ന സാധ്യതാപട്ടികയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button