Latest NewsKeralaNewsIndia

കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്: ഷാരൂഖിന്റെ വീട്ടിൽ വീണ്ടും പരിശോധന

ന്യൂഡൽഹി: കോഴിക്കോട് ട്രെയിൻ ആക്രമണ കേസ് പ്രതി ഷാരൂഖ് സൈഫിയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്. ഷഹീൻ ബാഗിലെ വീട്ടിലാണ് കേരളാ പോലീസ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായാണ് വീട്ടിൽ പരിശോധന നടത്തിയത്.

Read Also: ‘അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്’: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിഷപ്പ് പാംപ്ലാനി

ഷാരൂഖിന്റെ പിതാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് അയൽക്കാരുടെയും സുഹൃത്തുക്കുകളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് വിവരം. മൂന്നര മണിക്കൂറോളം ഷഹീൻ ബാഗിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഷാരൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.

ഡൽഹിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാരൂഖ് ട്രെയിൻ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

Read Also: ശബരിമലയിലെ കരാർ ക്രമക്കേടുകൾ : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button