ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യ ഇന്ത്യയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ കടുവാ സെൻസെക്സ് അനുസരിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ മേഖലകളിലാണ് കടുവകൾ ഏറ്റവും കൂടുതൽ ഉള്ളത്. രാജ്യത്ത് കടുവകളുടെ സംരക്ഷണത്തിനായി പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്രയും, മധ്യപ്രദേശും. അതേസമയം, സംസ്ഥാനം തിരിച്ചുളള കടുവകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.
2018-ലെ കണക്കനുസരിച്ച് ഇന്ത്യയിലുള്ള ആകെ കടുവകളുടെ എണ്ണം 2,967 ആണ്. നിലവിൽ, 3,167 കടുവകളാണ് രാജ്യത്ത് ഉള്ളത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കടുവകളുടെ എണ്ണം 200- ലധികമായാണ് ഉയർന്നത്. ഇവയിൽ 128 കടുവകളാണ് മധ്യ ഇന്ത്യയിൽ നിന്നും ഉള്ളത്. സ്റ്റേറ്റസ് ഓഫ് ടൈഗർ റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള 1,161 കടുവകളുടെ ചിത്രങ്ങൾ അധികൃതർ പകർത്തിയിട്ടുണ്ട്.
Also Read: കുടുംബ പ്രശ്‌നം: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്
Post Your Comments