Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വാറ്റുകേന്ദ്രം തകർത്തു: 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും പിടിച്ചെടുത്തു

തിരുവനന്തപുരം: മാവേലിക്കര വള്ളികുന്നത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു. നൂറനാട് എക്‌സൈസ് ഇൻസ്‌പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് റെയിഡ് ചെയ്തു പ്രതിയായ വള്ളികുന്നം സ്വദേശി പുരുഷനെ അറസ്റ്റ് ചെയ്തത്. ചാരായം വാറ്റും വിൽപനയും സംബന്ധിച്ച് ഇയാളുടെ പേരിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. പടയണിവട്ടം ഉത്സവം പ്രമാണിച്ച് വിൽക്കാനായി തയ്യാറാക്കുകയായിരുന്ന ചാരായമാണ് ഷാഡോ സംഘത്തിന്റെ ശ്രമഫലമായി പിടികൂടിയത്. പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Read Also: ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത് പി ആർ പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ സി, ഗോപകുമാർ ജി സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രവീൺ ബി, അനു യു, അബ്ദുൽ റഫീഖ് ,അരുൺ വി എക്‌സൈസ് ഡ്രൈവർ സന്ദീപ്കുമാർ ആർ എന്നിവരും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വിൽപ്പനയെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിന് നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ഫോൺ നമ്പറുകളിൽ 0479-283400, 9400069503 ബന്ധപ്പെടാവുന്നതാണ്.

Read Also: 10 കോടി ചെലവിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നു: തുക പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button