Latest NewsNewsBusiness

ആരംഭത്തിലെ നേട്ടം നിലനിർത്തി ഓഹരി വിപണി, സൂചികകൾക്ക് വൻ മുന്നേറ്റം

നിഫ്റ്റി 24.90 പോയിന്റ് നേട്ടത്തിൽ 17,624-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ മുന്നേറ്റം നടത്തിയ ആഭ്യന്തര സൂചികകൾ അവസാന ഘട്ടത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടർച്ചയായ ആറാം ദിവസമാണ് ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 13.54 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,846.51- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24.90 പോയിന്റ് നേട്ടത്തിൽ 17,624-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് ഓഹരി വിപണിയിൽ ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ, എച്ച്.യു.എൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button