ന്യൂഡല്‍ഹി: ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ഡല്‍ഹിയിലെ യാത്രയിലും ദൂരൂഹത. കാണാതായ ദിവസം ഷാറൂഖ് വീട്ടില്‍ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഡല്‍ഹിയില്‍ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ കാണാതായ മാര്‍ച്ച് 31 ന് രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ നിന്നും പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ ഷെഹീന്‍ബാഗില്‍ നിന്ന് ഒമ്പത് മണിക്ക് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍.
Read Also: വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ കടുവ കുടുങ്ങി, ഉൾവനത്തിലേക്ക് തുറന്നുവിട്ടേക്കും
യാത്രക്കായി ഇത്രയും നേരം എടുത്തതില്‍ പൊലീസ് ദൂരൂഹത കാണുന്നു. ഷഹീന്‍ബാഗില്‍ നിന്ന് ഷാറൂഖ് പോയത് എവിടേക്കാണെന്നും ആരെയൊക്കെ കണ്ടുവെന്നും പരിശോധന തുടരുകയാണ്. ഈ സമയം വിളിച്ച ഫോണ്‍ കോളുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ഇതിലെ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിന്റെ സുഹൃത്തുക്കള്‍, മുന്‍ അധ്യാപകര്‍ തുടങ്ങിവര്‍ ഇതില്‍ ഉള്‍പ്പെടും. റെയില്‍വേ സ്റ്റേഷനിലെ ഷാറൂഖിന്റെ ദൃശ്യങ്ങളും ലഭിച്ചെന്നാണ് വിവരം.
Post Your Comments