Latest NewsIndiaNews

കാണാതായ രണ്ട് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍: പ്രതിക്കായി തെരച്ചിൽ

ഉത്തർപ്രദേശ്: വീട്ടിൽ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. നോയിഡയിലാണ് സംഭവം. രണ്ട് ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അയൽവാസിയുടെ വീടിന്റെ വാതിലില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആയിരുന്നു കണ്ടെത്തിയത്.

നോയ്ഡ സ്വദേശികളായ ശിവ്കുമാർ- മഞ്ജു ദമ്പതികളുടെ മകൾ മാൻസിയാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാഘവേന്ദ്ര എന്നയാളെ സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

നോയിഡയിലെ ദേവ്ലയിൽ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കും ഏഴ് മാസം പ്രായമായ അനുജനുമൊപ്പം വാടകവീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. മാതാപിതാക്കൾ പുറത്തു പോയ സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്.

കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നല്‍കിയിരുന്നു. കുട്ടിയെ തിരയാൻ രാഘവേന്ദ്രയും ഒപ്പം കൂടിയതായും സംശയമുണ്ടാക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മാതാപിതാക്കൾ പറയുന്നു.

2 ദിവസങ്ങൾക്കു ശേഷം അയൽവാസിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതോടെ ഇയാൾ ഒളിവിൽ പോയതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക പീഡനം നടന്നുവെന്ന് സംശയിച്ചെങ്കിലും പോസ്റ്റ് മോർട്ടത്തിൽ അത് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button