Latest NewsNewsIndia

കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ: കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ച് അറിയാം

ന്യൂഡൽഹി: കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ച് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. കർഷകർക്ക് പിന്തുണയും സഹായവും നൽകാൻ വേണ്ടിയുള്ള പദ്ധതിയാണിത്. കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് ഈട് നൽകേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത.

Read Also: ‘ആരാണ് ശ്രീജിത് പണിക്കർ’ എന്ന് ചാറ്റ്ജിപിറ്റിയോട് ഒന്ന് ചോദിച്ചതേ ഓർമ്മയുള്ളൂ: പരിഹസിച്ച് ശ്രീജിത് പണിക്കർ

കൃഷിഭൂമിയുള്ളവർക്കും, സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും, കർഷക സംഘങ്ങൾക്കും ഇതിലൂടെ വായ്പ ലഭിക്കും. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ കടബാധ്യത കുറച്ചുകൊണ്ടുവരാൻ ഏറെ സഹായകരമാണ് കിസാൻ ക്രെഡിറ്റ് കാർഡ്.

കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. കൃഷി വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.

Read Also: യുവതിയ്‌ക്കെതിരെ വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം 

shortlink

Related Articles

Post Your Comments

Related Articles


Back to top button