Latest NewsIndia

ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയ സന്ദർശനം നടത്തുന്നത്, അത് നൽകുന്ന സന്ദേശം വളരെ വലുത്’- ഫരീദാബാദ് ബിഷപ്പ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തിയ പിറകെ പ്രതികരിച്ച് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ്. ‘മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം ഉണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ല. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നത്. അത് നൽകുന്ന സന്ദേശം വളരെ വലുത്’ – മാർ കുര്യാക്കോസ് പറഞ്ഞു.

ഈസ്റ്ററിനോടനുബന്ധിച്ചാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ നരേന്ദ്രമോദി സന്ദർശനം നടത്തിയത്. ഇതോടെ സംഭവം ലോക മാധ്യമങ്ങളിൽ വരെ ചർച്ചയായി. ​വൈകിട്ട് അഞ്ചരയോടെ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിലെത്തിയ പ്രധാനമന്ത്രിയെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം നരേന്ദ്രമോദി പ്രാർത്ഥനയിൽ പങ്കു ചേരുകയായിരുന്നു. ഇരുപത് മിനിട്ടോളം പള്ളിയിൽ ചെലവഴിച്ച മോദി പുരോഹിതരുമായും വിശ്വാസികളുമായും സംവദിച്ചു. തുടർന്ന്, ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. ക്രൈസ്തവ വിഭാഗങ്ങളെ ബി,​ജെ.പിയിലേക്ക് അടുപ്പിക്കാൻ ബി ജെ പി തീരുമാനിച്ചുറച്ചിരിക്കെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ എത്തിയത് വ്യാപക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button