പാലക്കാട്: സംസ്ഥാനത്ത് കഞ്ചാവ് വേട്ട. വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12.6 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ജിതിൻ രാജ് (32 വയസ്സ് ), പാലക്കാട് ആലത്തൂർ സ്വദേശി ജോതിഷ് (24 വയസ്സ് ) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അജിത്തും സംഘവും പാലക്കാട് RPF/CIB സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കണ്ണൂരിൽ തളിപ്പറമ്പ മന്ന ആലക്കോട് റോഡിൽ വെച്ച് 2 കിലോഗ്രാം കഞ്ചാവ് പിടികൂടി ഒഡീഷാ സ്വദേശിയെ അറസ്റ്റ് ചെയ്തു. അശോക് കുമാർ ഡിഗൽ എന്ന് പേരുള്ളയാളാണ് പിടിയിലായത്. ചെറിയ പൊതികളിലാക്കി വിൽക്കുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവ്. തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രിവെന്റീവ് ഓഫീസർ അഷറഫ് എം വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ വി ഷൈജു, വിനീഷ് കെ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Read Also: ട്രെയിനിലെ തീവെപ്പ് കേസിന് ഭീകര ബന്ധം, അന്വേഷണത്തിന് കേരള പൊലീസ് പോര: എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യത
Post Your Comments