KeralaLatest NewsNews

ശക്തമായ കാറ്റ്: തെങ്ങ്കടപുഴകി വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

എടത്വ: തെങ്ങ്കടപുഴകി വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ ആണ് മരിച്ചത്. 50 വയസായിരുന്നു. ശക്തമായ കാറ്റ് വീശിയടിച്ചതോടെയാണ് തെങ്ങ്കടപുഴകി വീണത്. ഇന്ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം.

Read Also: സഹകരിച്ചാൽ മഞ്ജു വാര്യരുടെ മകളാക്കാം, അയാളെ തട്ടി മാറ്റി കരഞ്ഞുകൊണ്ട് പുറത്തേയ്‌ക്കോടി: ദുരനുഭവം പങ്കുവച്ച് മാളവിക

അപകട സ്ഥലത്തു വെച്ച് തന്നെ ഗിരീശൻ മരണപ്പെട്ടു. തലവടി എട്ടിയാട് മുക്ക് കോതാകരി പാടത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത്. നെൽകർകനും ക്ഷീര കർഷകനുമാണ് ഗിരീശൻ.

അതേസമയം, കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Read Also: രാജ്യത്തിന്റെ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്: ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമെന്ന് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button