പെരുമ്പാവൂര്‍: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണു യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്.
ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല തവണ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.
Post Your Comments