പോസ്റ്റ് ഓഫീസിൽ 21 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റർ റിമാൻഡിൽ. മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസിലാണ് 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്. ഓഫീസിലെ തന്നെ ഗ്രാമീൺ ഡാക് സേവക് പള്ളിപ്പുറം പാമ്പുംതറയിൽ അമിതനാഥിനെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്ത ശേഷം, റിമാൻഡ് ചെയ്തത്.
ആർഭാട ജീവിതം നയിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പറുകൾ കൈപ്പടയിൽ എഴുതി നൽകുകയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും, ശേഷം അക്കൗണ്ട് ബുക്കിൽ തുക രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു നൽകാനാണ് പതിവ്. അമിതാനാഥന് ഇരുപതിനായിരം രൂപയാണ് ശമ്പളം. അതേസമയം, ഇവർക്കെതിരെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഇരുപതോളം കേസുകൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ: വിശ്വാസികൾക്ക് ഉയിർപ്പ് തിരുനാൾ
Post Your Comments