തിരുവനന്തപുരം: നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകള്‍ കൈവശം വെച്ചാല്‍ പോലും യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്യാറുള്ള കേരളത്തില്‍ എന്തുകൊണ്ടാണ് ഷാഹ്‌റൂഖ് സെയ്ഫിക്ക് എതിരെ നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത് എന്തിനെന്ന ചോദ്യവുമായി ശ്രീജിത്ത് പണിക്കര്‍. 24 ന്യൂസ് ചാനലിലെ ചര്‍ച്ചയിലാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.
Read Also: അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റം: ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന
സമൂഹത്തില്‍ ഭീതി പരത്തി, അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ട്രെയിനില്‍ യാത്രചെയ്തിരുന്ന സാധാരണക്കാരായ ജനങ്ങളുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുക എന്നത് നിസാര സംഭവമല്ല. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ ഏപ്രില്‍ രണ്ടിന് രാത്രി നടന്ന സംഭവം ഭീകരാക്രമണമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരള പൊലീസ് ഇതിനെ നിസാരവല്‍ക്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മൃഗീയമായി കൊലചെയ്യപ്പെട്ട ഒരു കുരുന്നിന് നിയമം അനുശാസിക്കുന്ന നീതി ഉറപ്പുവരുത്തുന്നതാണ് മനുഷ്യത്വം എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ അക്രമിയുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതാണ് മനുഷ്യത്വമെന്നു കരുതുന്നവരും ഇവിടെയുണ്ടെന്നതാണ് ഈ സമൂഹത്തിന്റെ ദുരവസ്ഥ. പ്രാബല്യത്തിലുള്ള ഏത് നിയമവും നിയമവാഴ്ചയുടെ ഭാഗമാണെന്ന തത്വം ഇക്കൂട്ടര്‍ വിസ്മരിക്കുമെന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു.
Post Your Comments