ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലാണെന്ന് വിവരം. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഷാറൂഖിന് ഡല്‍ഹിയില്‍ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.
Read Also: പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ: വിശ്വാസികൾക്ക് ഉയിർപ്പ് തിരുനാൾ
കഴിഞ്ഞ മാസം 31 ന് ഷഹീന്‍ബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനില്‍ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡില്‍ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പര്‍ക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തല്‍. ഈക്കാര്യം ഉറപ്പിക്കാനാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചത്. ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് നേരത്തെ മഹാരാഷ്ട്ര എടിഎസിന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
അതെസമയം, ഷാറൂഖിന് ജോലി സംബന്ധമായോ, അല്ലാതെയോ മലയാളികളുമായി ബന്ധമുണ്ടോ എന്നതില്‍ പരിശോധന തുടരുകയാണ്. ഷഹീന്‍ബാഗില്‍ നിന്ന് കച്ചവടത്തിനും ജോലിക്കുമായി കേരളത്തില്‍ എത്തിയവരെ കുറിച്ചും സംഘം വിവരം എടുത്തിട്ടുണ്ട്.
Post Your Comments