മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടന് അനുപം ഖേറിന്റെ അമ്മ ദുലാരി ഖേര്‍ . ബിരുദത്തെ ചോദ്യം ചെയ്യുന്ന 10 പേരെ പ്രധാനമന്ത്രിക്ക് പഠിപ്പിക്കാന്‍ കഴിയുമെന്നും, എഴുത്തും വായനയും കൊണ്ട് ഒന്നും നേടാനാകില്ല, മനസാണ് പ്രധാനമെന്നും ദുലാരി ഖേര്‍ പറയുന്നു.
Read Also: വയനാട് ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി, ബജറ്റിൽ കോടികൾ വകയിരുത്തി
ദുലാരി ഖേറിന്റെ വീഡിയോകള്‍ ഇടയ്ക്ക് മകന് അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയില്‍, അനുപം ഖേര്‍ തന്റെ അമ്മയോട് പറഞ്ഞു, മമ്മീ, മോദിജിക്ക് വിദ്യാഭ്യാസമില്ലെന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. അപ്പോള്‍ ഇതിന് മറുപടിയായി ദുലാരി ഖേര്‍ പറയുന്നത് ഇങ്ങനെ, ‘അവരോട് പഠിക്കാന്‍ പറയൂ. നിങ്ങളെപ്പോലെ 10 പേരെ മോദി പഠിപ്പിക്കും. അദ്ദേഹം എവിടെ ഇരുന്നാലും ധൈര്യത്തോടെ ഇരിക്കുന്നു. കോടിക്കണക്കിന് ആളുകളുടെ കൂടെ ഇരിക്കുന്നവന് വിദ്യാസമ്പന്നനല്ലേ? ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ വിദ്യാസമ്പന്നരാണോ? പിന്നെ വായന മനസു കൊണ്ടായിരിക്കണം. മനസാണ് ഏറ്റവും പ്രധാനം’.
Post Your Comments