ഇടുക്കി: അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ തങ്ങളുടെ സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കാന്‍ ലേലം സിനിമയിലെ ഹിറ്റ് ഡയലോഗുമായി അധ്യാപകര്‍. ഇടുക്കി ജില്ലയിലെ മുതിരപ്പുഴ ഗവ. എല്‍പി സ്‌കൂളിലെ അദ്ധ്യാപകരാണ് ഈ വേറിട്ട വഴി തെരഞ്ഞെടുത്തിരിക്കുന്നത്.
Read Also: ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിൽ ഇതാദ്യം! വമ്പൻ കടമെടുപ്പുമായി മുകേഷ് അംബാനി
1997-ല്‍ തിയറ്റുകളെ ഇളക്കി മറിച്ച ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ലേലത്തില്‍ രഞ്ജി പണിക്കര്‍ എഴുതി എം ജി സോമന്‍ അനശ്വരമാക്കിയ അബ്കാരി കോണ്‍ട്രാക്ടര്‍ ആനക്കാട്ടില്‍ ഈപ്പച്ചന്റെ തകര്‍പ്പന്‍ ഡയലോഗ് കാലത്തെ അതിജീവിച്ച് ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്.
‘നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല..’ കാല്‍ നൂറ്റാണ്ടായി മലയാളികള്‍ക്ക് സുപരിചിതമായ ഈ ഡയലോഗ് ഉപയോഗിച്ചാണ് അദ്ധ്യാപകര്‍ രസകരമായ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
‘മരംവെട്ടുകാരനായിരുന്നു എന്റെ അപ്പന്‍, സ്‌കൂളില്‍ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ’ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ അധ്യാപകര്‍ തന്നെയാണ് ഈ പോസ്റ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത് വൈറല്‍ ആയതോടെയാണ് മന്ത്രി ശിവന്‍കുട്ടിയും, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്.
‘ഇതിപ്പോ ടീച്ചര്‍മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ പരസ്യ കമ്പനിക്കാര്‍ എന്ത് ചെയ്യും…! ശ്രീപ്രിയ ടീച്ചര്‍ക്കും മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിനും അഭിനന്ദനങ്ങള്‍’. എന്ന് കുറിപ്പോടെയാണ് മന്ത്രി ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘
നല്ലത്. അന്ന് ആ സീന്‍ അല്ലാതെ വെറെ ഒന്നും ചിന്തിച്ചിട്ടില്ല..ഇതിന് ഇക്കാലത്ത് ഇങ്ങനെ ഒരു പ്രയോഗം കണ്ടതില്‍ സന്തോഷം .അതിന് ടീച്ചറിനു നന്ദി.മന്ത്രിക്കും,’ രഞ്ജി പണിക്കര്‍ പ്രതികരിച്ചു.
ഒരു കാലത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വരവ് കൊണ്ട് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ സര്‍ക്കാര്‍ സ്‌കൂളിനെ പാഠ്യ, പാഠ്യേതര രംഗത്തെ മികവ് കൊണ്ട് പിടിച്ചു നിര്‍ത്തിയ അധ്യാപകര്‍ തന്നെയാണ് പോസ്റ്ററുകള്‍ക്ക് പിന്നിലും. സൗജന്യ യോഗ, അബാക്കസ് പരിശീലനത്തിനും സ്‌കൂളില്‍ സൗകര്യമുണ്ട്.
Post Your Comments