Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്

കേന്ദ്രം കൊണ്ടുവന്ന ബില്ലുകളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുകയും, ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുക മാത്രമാണ് പ്രതിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത് : സുമതലത എംപി

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാംഗമാണ് സുമലത.

Read Also: വഴിത്തർക്കത്തെ തുടർന്ന് സംഘർഷം : അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു, സംഭവം കണ്ണൂരിൽ

‘രാജ്യത്തിന്റെ വികസനം തടയാന്‍ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കുപ്രചാരണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുകയും ജനങ്ങളെ അവരുടെ നന്മയില്‍ നിന്നും അകറ്റാന്‍ നിരവധി തെറ്റിദ്ധാരണ ജനകമായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നുണ്ട്’, കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കവേ സുമലത അംബരീഷ് പറഞ്ഞു.

‘ഞാന്‍ നിങ്ങളുടെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, ഇത് നിങ്ങളുടെ നല്ലതിനല്ലെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കില്‍, അത് തിരുത്തപ്പെടണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഒപ്പം എന്റെ മണ്ഡലമായ മാണ്ഡ്യയുടെയും ആവശ്യമാണ്’, സുമലത പറഞ്ഞു.

ചില പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയുള്ള കുപ്രചാരണം നടത്തുകയാണ്. ഇത് പരിഹരിക്കപ്പെടണമെന്നും സുമലത കൂട്ടിചേര്‍ത്തു. ഇന്ത്യ ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്നുവെന്നും മഹാശക്തികളിലൊന്നായി കണക്കാക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും സുമലത പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button