രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വീണ്ടും മുന്നേറ്റം. കൽക്കരി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ കൽക്കരി ഉൽപ്പാദനത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ, മാർച്ചിലെ ഉൽപ്പാദനം 107,84 മില്യൺ ടണ്ണായാണ് ഉയർന്നിട്ടുള്ളത്. മുൻവർഷം ഇതേ കാലയളവിലെ ഉൽപ്പാദനം 96.26 മില്യൺ ടണ്ണായിരുന്നു. കൽക്കരി ഉൽപ്പാദനത്തിന് പുറമേ, വിതരണത്തിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കാൻ സാധിച്ചിട്ടുള്ളത്. കൽക്കരി വിതരണത്തിൽ കഴിഞ്ഞ വർഷത്തെ 77.38 മില്യൺ ടണ്ണിൽ നിന്നും 83.18 മില്യൺ ടണ്ണായാണ് ഉയർന്നത്.
കോൾ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് മൈനുകൾ എന്നിവ വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 4.06 ശതമാനം, 8.53 ശതമാനം, 81.53 ശതമാനം എന്നിങ്ങനെയാണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ വിതരണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 3.40 ശതമാനം, 12.61 ശതമാനം, 31.15 ശതമാനം എന്നിങ്ങനെയാണ് വർദ്ധിച്ചത്. രാജ്യത്തെ 37 പ്രധാന കൽക്കരി ഉൽപ്പാദന ഖനികളിൽ, 29 എണ്ണവും 100 ശതമാനത്തിലധികം ഉൽപ്പാദനമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Also Read: കേസ് പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത-ഉപലോകായുക്ത ന്യായാധിപര്‍
Post Your Comments