വൈദ്യുത ആവശ്യങ്ങൾക്കായി കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. അടുത്ത 13 മാസത്തേക്ക് 12 മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമാണ് കോൾ ഇന്ത്യ.
കൽക്കരി ക്ഷാമം കാരണം ഏപ്രിൽ മാസത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസം നേരിട്ടിരുന്നു. ഇത് മറികടക്കാനാണ് കേന്ദ്രം കൽക്കരി ഇറക്കുമതി ചെയ്യാൻ ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കോൾ ഇന്ത്യ ഇറക്കുമതി ഓർഡറുകൾ ഉടൻ നൽകും. 2015 ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ കൽക്കരി ഇന്ധനം ഇറക്കുമതി ചെയ്യുന്നത്.
Post Your Comments