Latest NewsIndiaNews

ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി: സ്വർണ്ണവും പണവും കാണാനില്ല

ഉത്തര്‍പ്രദേശ്‌: ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. അത്താഴത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനും ഭർത്താവിൻ്റെ അമ്മയ്ക്കും ഉൾപ്പെടെ കൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഭക്ഷണം കഴിച്ച് എല്ലാവരും മയങ്ങി വീണ അവസരത്തിൽ തൻ്റെ രണ്ടു വയസ്സുള്ള മകളുമായി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. മാത്രമല്ല വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൂടെക്കൊണ്ടു പോയി.

അയൽക്കാരാണ് ഈ വിവരം വീട്ടുകാരെ അറിയിക്കുന്നത്. വെള്ളിയാഴ്‌ച ഉച്ചയായിട്ടും ആരും വീട്ടിൽ നിന്ന്‌ പുറത്തിറങ്ങിയിരുന്നില്ല. ഇതോടെ അയൽവാസികൾക്ക്‌ സംശയം തോന്നുകയായിരുന്നു. വീടിനുള്ളിൽ ചെന്ന് നോക്കിയപ്പോൾ കുടുംബത്തിലെ അഞ്ചു പേരും അബോധാവസ്ഥയിൽ കിടക്കുന്നതായി കാണുകയും ചെയ്തു. തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മധോട്ടണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുലാബ് തണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടുത്തെ താമസക്കാരനായ സുശീൽകുമാറിൻ്റെ ഭാര്യയാണ് ഇറങ്ങിപ്പോയത്. ഭാര്യയ്‌ക്കെതിരെ സുശീൽ കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേ സമയം തനിക്ക് മറ്റൊരു വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ തന്നെ സംശയിച്ചിരുന്നതായി സുശീൽകുമാർ വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ പലതവണ വഴക്കുണ്ടായതായും സുശീൽ പറയുന്നു.

സുശീലിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ യുവതിക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം ഭക്ഷണം കഴിച്ച് മയങ്ങി വീണ സുശീൽ, സഹോദരി സാക്ഷി, അമ്മ സത്യവതി, മുത്തശ്ശി ചമ്പാദേവി, ഭാര്യാ സഹോദരൻ വിശാൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button