ന്യൂഡല്‍ഹി: ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡല്‍ഹി പൊലീസ്. സമ്പര്‍കാന്തി എക്‌സ്പ്രസ്സില്‍ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാന്‍ ശ്രമിച്ചെന്നുമായ വിഷയങ്ങള്‍ പരിശോധിച്ചാണ് ഡല്‍ഹി പൊലീസ് ഈ നിലപാടില്‍ എത്തിയത്. ഇയാള്‍ ഒരു ഘട്ടത്തിലും മുന്‍പ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട ഡല്‍ഹി പൊലീസ് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷാരൂഖ് സെയ്ഫി ഡല്‍ഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
Read Also: ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി: ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക്
കുടുംബാംഗങ്ങളുടെ അറിവില്ലാതെയാകാം സെയ്ഫി യാത്ര ചെയ്തതെന്ന് കണക്കിലെടുത്താലും തുടര്‍ച്ചയായ യാത്ര നടത്തുന്ന പ്രതിയുടെ അസാന്നിധ്യം വ്യക്തമാക്കുന്നതില്‍ കുടുംബം പരാജയപ്പെട്ടു എന്ന് പൊലീസ് കണ്ടെത്തി. ഒരു പരിചയവും ഇല്ലാത്ത കേരളത്തിലേക്ക് ഇയാള്‍ യാത്ര ചെയ്ത രീതി സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഇയാള്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളെ കുറിച്ചുള്ള സംശയങ്ങളും ഡല്‍ഹി പൊലീസ് ഉന്നയിക്കുന്നുണ്ട്. കൈവശമുണ്ടായിരുന്ന ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ മറ്റ് നമ്പറുകള്‍ പ്രതി ഉപയോഗിച്ച് എന്ന സംശയം അവര്‍ അറിയിക്കുന്നുണ്ട്.
ഇത്രയും വിവരങ്ങള്‍ ഒരുമിച്ച് പരിശോധിക്കുമ്പോള്‍ ഒറ്റയ്ക്കല്ല ഷാരൂഖ് കേരളത്തിലേയ്ക്ക് കടന്നതെന്ന് പൊലീസ് വിലയിരുത്തി. അജ്ഞാതമായ ഒരു സംഘത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് ഷാരൂഖ് സെയ്ഫിയുടെ യാത്ര. കൂടാതെ, ഇയാള്‍ ഒറ്റയ്ക്കല്ല കേരളത്തിലേക്ക് പോയതെന്നും ഒരു പക്ഷെ സംഘത്തിലെ മറ്റുള്ളവര്‍ ഇപ്പോഴും കേരളത്തില്‍ തുടരുന്നവെന്നും പൊലീസിന് നിഗമനമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഡല്‍ഹി പോലീസിന്റെ നീക്കം.
Post Your Comments