Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

‘ചില സീനുകള്‍ ചെയ്യാന്‍ പ്രിയങ്ക വിസമ്മതിച്ചതോടെ പല സിനിമകളും അവള്‍ക്ക് നഷ്ടമായി’: തുറന്നു പറഞ്ഞ് മധു ചോപ്ര

മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിലെ പൊളിറ്റിക്സ് മടുത്തതു കൊണ്ടാണ് താന്‍ ഹോളിവുഡിലേക്ക് പോയതെന്ന് അടുത്തിടെ പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിരുന്നു. ചില സീനുകള്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് പ്രിയങ്കയ്ക്ക് സിനിമകള്‍ നഷ്ടമായത് എന്നാണ് നടിയുടെ അമ്മ മധു ചോപ്ര ഇപ്പോൾ വ്യക്തമാക്കുന്നത്.

മുംബൈയിലേക്ക് എത്തിയപ്പോള്‍ സിനിമയെ കുറിച്ചോ ബ്യുട്ടി വ്യവസായത്തെ കുറിച്ചോ തനിക്കും മകള്‍ക്കും അധികം അറിവൊന്നും ഉണ്ടായിരുന്നില്ല എന്നാണ് മധു ചോപ്ര പറയുന്നത്.

മധു ചോപ്രയുടെ വാക്കുകൾ ഇങ്ങനെ;

ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത! ഇന്ധന ചെലവ് ലാഭിക്കാൻ അവസരം

‘സിനിമയിലും ബ്യൂട്ടി വ്യവസായത്തിലും ഞാനും അവളും പുതിയ വ്യക്തികളായിരുന്നു. അന്ധനായ ഒരാള്‍ മറ്റൊരു അന്ധനെ നടക്കാന്‍ സഹായിക്കുന്നതു പോലെയായിരുന്നു അത്. ഞാന്‍ നിയമവും ഫിനാന്‍സും പഠിച്ചു. അതുകൊണ്ടു തന്നെ അവള്‍ നേരിടുന്ന പലപ്രശ്‌നങ്ങളും പ്രതിഭാശാലികളായ നിയമപാലകരെ വച്ച് ഞാന്‍ വാദിച്ചു. സാമ്പത്തികവും കൈകാര്യം ചെയ്തിരുന്നത് ഞാനാണ്.

എല്ലായിടത്തും അവള്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ചില മീറ്റിംഗുകള്‍ ഒഴിവാക്കി. അവള്‍ അധികം പുറത്തേക്കു പോയില്ല. വൈകിട്ട് 7 മണി മുതല്‍ കുടുംബത്തിനൊപ്പം തന്നെ ചിലവഴിക്കാന്‍ പരമാവധി ശ്രമിച്ചു. അവള്‍ ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവളുടെ പരിമിതികളില്‍ നിന്നു കൊണ്ടു തന്നെ ചില ഓഫറുകള്‍ വേണ്ടെന്നു വച്ചു.

ചില സീനുകള്‍ ആ സിനിമയ്ക്കു ചേരുന്നതല്ലെന്നു മനസ്സിലാക്കി പല സിനിമകളും അവള്‍ ഒഴിവാക്കി. ഇതിലൂടെ പല സിനിമകളും അവള്‍ക്കു നഷ്ടമായി. ഇതൊരു വലിയ കാര്യമായി എടുക്കണ്ട എന്നാണ് ഞങ്ങളെപ്പോഴും അവളോട് പറഞ്ഞിരുന്നത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button