കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം കോഴിക്കോട് എത്തി. ഡി ഐ ജി മഹേഷ്‌കുമാര്‍ കാളിരാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. എഡിജിപി എം.ആര്‍ അജിത് കുമാര്‍, റെയ്ഞ്ച് ഐ.ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങള്‍ അന്വേഷണ സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിനിടെ, ട്രെയിന്‍ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കൈമാറി.
Read Also: കേരളത്തില്‍ വന്ദേഭാരത് ഉടന്‍ സര്‍വീസ് ആരംഭിക്കും
പ്രതി ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് ഇന്റലിജിന്‍സ് ബ്യുറോയുടെ നിഗമനം. പ്രതിയുടെ ഡയറിയും ഫോണും ഐ ബി സംഘം പരിശോധിച്ചു. മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരമാണ് ഡയറി എഴുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Post Your Comments