ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ആളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിലൂടെയാണ് റോബിൻ പ്രശസ്തനായത് തന്നെ. അടുത്തിടെ താരത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഒപ്പം ട്രോളുകളും. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിൻ. ഒരു പത്ത് വർഷം താൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ലെന്നും, അതിന് വേണ്ടിയുള്ള കാര്യങ്ങൾ യുട്യൂബിൽ ഉണ്ടെന്നുമാണ് റോബിന്റെ വാദം. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു റോബിന്‍റെ പ്രതികരണം.
‘ഞാൻ ട്രോളുകൾ കാണാറുണ്ട്. ഹാഷ് ടാഗ് റോബിൻ രാധാകൃഷ്ണൻ എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ എത്രമാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാൻ പറ്റും. നമ്മൾ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവ്. അത് നിങ്ങൾ മനസിലാക്കണം. എന്റെ റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാൽ നിങ്ങൾ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിർത്തുന്നത് അന്നേ അത് കുറയത്തുള്ളൂ. നിങ്ങളുടെ സമയം എനിക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്. എന്റെ കണ്ടന്റുകൾ ആണ് നിങ്ങൾ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. അതു നിങ്ങൾ ലോജിക്കലി മനസിലാക്കുക.
ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ല. കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങൾ യുട്യൂബിൽ ഉണ്ട്. ഡീഗ്രേഡിംഗ് വന്നപ്പോൾ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ് വാങ്ങിവച്ചിരുന്നാൽ മതി. സൈലന്റ് ആയി ഇരിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ എല്ലാ കാര്യങ്ങളും ഞാൻ കാണുന്നുണ്ട്. കണ്ടന്റ് കൊടുക്കേണ്ട സമയത്ത് അത് ചെയ്യും. കഴിഞ്ഞ മാസം 2500 ഓളം വീഡിയോസ് ആണ് എന്റെ പേരിൽ ഉള്ളത്. ഏത് സിനിമാ നടന് ഉണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസ്. സോ എന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങൾ തന്നെയാണ്. ആ ഒരു സത്യം നിങ്ങൾ മനസ്സിലാക്കൂ. ഡീഗ്രേഡിംഗ് എല്ലാം ഞങ്ങൾ നേരിടും’, റോബിൻ പറയുന്നു.
Post Your Comments