Latest NewsKeralaNews

ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി: ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ: ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി. വയനാട് മുത്തങ്ങയിലാണ് സംഭവം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. മാൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൈസൂർ ഭാഗത്ത് നിന്നു വന്ന കാറിലേക്കാണ് പുള്ളിമാൻ എടുത്തു ചാടിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ‘മലമൂത്ര വിസർജനത്തിനിടെ സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറി!’ അസഹ്യ വേദനയുമായി യുവാവ് ആശുപത്രിയിൽ

മാൻ ചാടിയതിനെ തുടർന്ന് കാറിന്റെ ചില്ലും റൂഫ് ടോപ്പിന്റെ ഒരു ഭാഗവും തകർന്നു. സംഭവ സ്ഥലത്ത് വന്യ മൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് പതിവാണ്. വനത്തിനോട് ചേർന്ന് കടന്നുപോകുന്ന പാതയിൽ അമിതവേഗതയിലാണോ വാഹനം എത്തിയതെന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ഇന്നസെന്റിന്റെ മരണം ഡബ്ല്യൂസിസി ബഹിഷ്‌ക്കരിച്ചതാണോ? മറുപടിയുമായി രമ്യ നമ്പീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button