KeralaLatest NewsNews

ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി സംഘം കടന്നുകളഞ്ഞു

കോഴിക്കോട്: ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. താമരശ്ശേരിയിലാണ് സംഭവം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നു കളയുകയായിരുന്നു.

Read Also: കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നതിന്റെ കാരണം ഇതാണ്: കുറിപ്പുമായി മുഹമ്മദ് റിയാസ്

പരപ്പൻപൊയിൽ സ്വദേശിയായ ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പിന്നീട് വഴിയിൽ വെച്ച് സെനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ നിലവിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാഫിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി താമരശേരി പോലീസ് അറിയിച്ചു.

Read Also: ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായിപ്പോകും: ജീവിതത്തെക്കുറിച്ച് തെസ്‌നി ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button