ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് പറമ്പിക്കുളത്തുകാരുടെ തീരുമാനം.
അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണം. പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും ആണ് ഹൈക്കോടതി പറഞ്ഞത്. പറമ്പികുളത്തേക്ക് മാറ്റാന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ ആലോചന.
Post Your Comments