തിരുവനന്തപുരം : കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ അനിൽ ആന്റണിക്ക് അഭിവാദ്യങ്ങളുമായി അഡ്വ ശ്രീജിത്ത് പെരുമന. അനിൽ ആന്റണിയല്ല പെട്ടി താങ്ങികൾക്ക് അടിമപ്പെടുന്ന കോൺഗ്രസ്സ് പാർട്ടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും കോൺഗ്രസ്സിന് ഇനിയെങ്കിലും വെളിവുണ്ടാകേണ്ടിയിരിക്കുന്നുവെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീജിത്ത് പെരുമന പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
അനിൽ ആന്റണിക്ക് അഭിവാദ്യങ്ങൾ ; അനിൽ ആന്റണിയല്ല പെട്ടി താങ്ങികൾക്ക് അടിമപ്പെടുന്ന കോൺഗ്രസ്സ് പാർട്ടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്..
അച്ഛന്റെ കൈ പിടിച്ച് കുഞ്ഞുന്നാൾ മുതൽ ഈ പാർട്ടിയിൽ ആത്മാർപ്പണം നടത്തി പ്രവർത്തിക്കുകയും, കോളേജ് കാലഘട്ടത്തിൽ പഠനം പോലും രണ്ടാമതാക്കി രാപ്പകൽ വെള്ളം കോരിയപ്പോഴും പെട്ടി താങ്ങികൾ നേതാക്കളുടെ ആശീർവാദത്തിൽ പദവികളും, പണവും സമ്പാദിച്ചു തടിച്ച് കൊഴുക്കുകയായിരുന്നു എന്ന് തിരിച്ചറിവിൽ നിന്നാണ് ഈ പ്രതികരണം.
കോൺഗ്രസ്സിന് ഇനിയെങ്കിലും വെളിവുണ്ടാകേണ്ടിയിരിക്കുന്നു.
അനിൽ ആന്റണിക്ക് ആശസകൾ ❤️
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments