ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും. ദൗത്യത്തിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ദൗത്യം ആരംഭിക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും ഇടുക്കിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റനാണ് കോടതി നിർദ്ദേശം.
ഇതിന് വേണ്ട എല്ലാ സഹായവും റവന്യു, പോലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ നൽകണമെന്നു ഉത്തരവിൽ പറയുന്നു. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
അതേസമയം, കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള കോടതി ഉത്തരവിന് എതിരെ പ്രതിഷേധം ശക്തമാണ്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പൻ കൂടി വരുന്നതോടെ ജനജീവിതം ദുസഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അരിക്കൊമ്പന്റെ വരവിനെതിരെ ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്തും.
അരിക്കൊമ്പനെ കൊണ്ടുവരുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എംഎല്‍എ കെ ബാബു കത്ത് നല്‍കിയിരുന്നു. പറമ്പിക്കുളത്ത് റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെയുളള കുടുംബങ്ങള്‍ ആശങ്കയിലാണെന്നും എംഎല്‍എ പറഞ്ഞു.
Post Your Comments