തിരുവനന്തപുരം: കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും ആന്റണി വ്യക്തമാക്കി.
അതേസമയം അനില്‍ ആന്റണി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തുടരുകയാണ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആൻറണി ബിജെപി ആസ്ഥാനത്ത് എത്തിയത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നുമാണ് അനിൽ ആൻറണി അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനും സന്നിഹിതനായിരുന്നു.
കോൺഗ്രസ് അംഗത്വം രാജിവെച്ചതായി അനിൽ ആൻണി അറിയിച്ചു. നേരത്തെ, എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്ന അനിൽ ആൻറണി, ബിബിസിയുടെ വിവാദ ഡോക്യുമൻററിക്കെതിരെ രംഗത്തെത്തിയത് വിവാദമായിരുന്നു.
എകെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു: ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. പിന്നീട് പല വിഷയത്തിലും ബിജെപിയെ പിന്തുണച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ നിലപാട്.
ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി, പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. കോൺഗ്രസ് അംഗത്വം രാജിവെച്ചതായി അനിൽ ആൻണി അറിയിച്ചു.
Post Your Comments