റായ്പൂർ: കരടിക്കുട്ടിയെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കാങ്കറിലാണ് സംഭവം. ധംതാരി സ്വദേശികളായ ടിജു, തിഹാരു തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രതികളുടെ കൈവശം കരടിയുടെ ജഡവും ഉണ്ടായിരുന്നു. വനത്തിൽ എത്തിയ വേട്ടക്കാർ കരടി കുട്ടിയെ വേട്ടയാടി കൊല്ലുകയും കരടിയുടെ ജഡവുമായി രക്ഷപ്പെടുകയുമായിരുന്നു.
ഡ്യൂട്ടിയിലുളള വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയതായും ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം കരടിയുടെ ജഡം സംസ്കരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Also: നിരാശാജനകമായ തീരുമാനം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി ശശി തരൂർ
Post Your Comments