IdukkiNattuvarthaLatest NewsKeralaNews

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ : യുവാവ് 12 വ​ർ​ഷ​ത്തി​നു ശേ​ഷം അറസ്റ്റിൽ

ക​രി​ങ്കു​ന്നം സ്വ​ദേ​ശി പോ​പ്പി എ​ന്നി വി​ളി​ക്കു​ന്ന പ്ര​ദീ​പ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് 12 വ​ർ​ഷ​ത്തി​നു ശേ​ഷം അറസ്റ്റിൽ. ക​രി​ങ്കു​ന്നം സ്വ​ദേ​ശി പോ​പ്പി എ​ന്നി വി​ളി​ക്കു​ന്ന പ്ര​ദീ​പ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ബൈ​യി​ൽ നി​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ക സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘വേട്ടയാടാൻ നിന്നു കൊടുക്കില്ല, പ്രസ്ഥാനമാണ്‌ എനിക്ക് വലുത്’: അകത്ത് കയറിയ ശേഷം രാജി വെച്ചതിന്റെ കാരണം പറഞ്ഞ് സുജയ

ഇയാൾക്കെതിരെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ 12വ​ർ​ഷം മു​മ്പ് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ സ​ബ്ഡി​വി​ഷ​നി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും മു​വാ​റ്റു​പു​ഴ, കോ​ട്ട​യം സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി 20ലേ​റെ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ൽ ഏ​ഴ് വാ​റ​ണ്ടു​ക​ളു​ണ്ട്.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ്ക്വാ​ഡാ​ണ് ഇ​യാ​ൾ മു​ബൈ​യി​ലു​ണ്ടെ​ന്ന് വി​വ​രം ന​ൽ​കി​യ​ത്. തുടർന്ന്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മാ​ഹി​ൻ, ബ​ഷീ​ർ, ആ​ന്‍റ​ണി, ജ​യേ​ഷ് എ​ന്നി​വ​രാ​ണ് മു​ബൈ​യി​ലെ​ത്തിയാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button