വെഞ്ഞാറമൂട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തേമ്പാമൂട് തലേക്കുന്നില്‍ അച്ചുഭവനില്‍ അജയകുമാറിന്റെയും മഞ്ജുവിന്റെയും മകന് ആരോമലാ(27)ണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ചിന്നൂസ് ഹോട്ടല്‍ തൊഴിലാളിയായിരുന്നു.
Read Also : അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്: പ്രതിയുടെ മൊഴി പുറത്ത്, വിശദവിവരങ്ങൾ
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. മത്സ്യവുമായി വന്ന ലോറിയും ആരോമല്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ആരോമലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments