
കൊച്ചി: പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അന്യസംസ്ഥാനത്ത് നിന്നുള്ള പെൺകുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് മരിച്ചത്.
Read Also : ഉച്ചത്തിൽ പാട്ട് വെച്ച് യുവാക്കൾ, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു
തൃക്കാക്കരയിലാണ് സംഭവം. പെൺകുട്ടി വിവാഹിതയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ദീപയുടെ ഭർത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
മൃതദേഹം പൊലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments