Latest NewsKeralaCinemaMollywoodNewsEntertainment

‘റിമ കല്ലിങ്കൽ കാണിക്കുന്നത് ഇരട്ടത്താപ്പ്, പറയുന്നത് ഭോഷ്ക്ക്’: വിമർശന കുറിപ്പ്

മമ്മൂട്ടിക്ക് ഈ പ്രായത്തിലും ലഭിക്കുന്ന റോളുകൾ നടിമാരായ ശോഭന, രേവതി, ഉർവശി എന്നിവർക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ നടിയും നിർമാതാവുമായ റിമ കല്ലിങ്കലിന് നേരെ രൂക്ഷ വിമർശനം. നടീനടന്മാർക്ക് തുല്യ വേതനം നൽകുന്നില്ലെന്നും ഇത് അനീതിയാണെന്നും പ്രസംഗിക്കുന്ന റിമയും സംഘവും തങ്ങൾ ചെയ്യുന്ന സിനിമയിൽ നടീനടന്മാർക്ക് തുല്യവേതനം ആണോ നൽകുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

റിമ എന്ന നിർമാതാവ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവോ അതേ കാരണം കൊണ്ടാണ് മറ്റുള്ള നിർമാതാക്കളും അങ്ങനെ ചെയ്യുന്നതെന്ന് സിനിമ ഗ്രൂപ്പുകളിൽ വൈറലാകുന്ന പോസ്റ്റിൽ പറയുന്നു. താൻ ചെയ്യുന്ന കാര്യങ്ങൾ സൗകര്യപൂർവ്വം മറച്ചുവച്ച് അഭിമുഖങ്ങളിൽ വന്നിരുന്ന് ഇത്തരം ഭോഷ്‌ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ് എന്നാണ് സോഷ്യൽ മീഡിയ റിമയോട് പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. ‘നൻപകൽ, റോഷാക്ക് പോലുള്ള പടങ്ങൾ മമ്മൂക്ക ചെയ്യുന്നത് കാണുന്നത് വലിയൊരു പ്രചോദനമാണ്. എന്നാൽ ഉർവശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകൾ ചെയ്യുന്നില്ല എന്നത് എന്നത് ഹൃദയഭേദകമാണ്’, റിമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button