Latest NewsNewsIndia

പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. കൊഹാട്ടിലെ താപി മേഖലയിലെ മുസ്ലിം പള്ളിക്ക് പുറത്ത് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവം നടക്കുന്ന സമയത്ത് പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. സുരക്ഷയ്ക്ക് നിന്ന പോലീസുകാര്‍ക്കു നേരെയാണ് വെടിവെപ്പ് നടന്നത്.

Read Also: ട്രെയിൻ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ആക്രമണത്തെത്തുടര്‍ന്ന് പോലീസ് പ്രദേശം വളയുകയും അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. ഭീകരര്‍ക്കായി പാകിസ്ഥാന്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 127 പോലീസുകാരാണ് മരണപ്പെട്ടത്. ഇവരില്‍ നാല് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി പ്രദേശങ്ങളിലെ പോലീസ് പോസ്റ്റുകള്‍ക്ക് നേരെ ഗ്രനേഡുകളും ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button