
തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ അയൽവാസി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റു ചെയ്തത്.
read also: ജി 20 ഉച്ചകോടി: കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനിൽ പങ്കെടുത്ത് വീണാ ജോർജ്
അയല്‍വാസിയായ സുനില്‍കുമാറിനെയാണ് ഇയാൾ ആക്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments