IdukkiLatest NewsKeralaNattuvarthaNews

ലോ​ഡു​മാ​യി എ​ത്തി​യ ടോ​റ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ക​രി​ങ്ക​ല്ലു​മാ​യി ച​പ്പാ​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​യ ടോ​റ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ഉ​പ്പു​ത​റ: ച​പ്പാ​ത്ത് ഹെ​ലി​ബ​റി​യ വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ലോ​ഡു​മാ​യി എ​ത്തി​യ ടോ​റ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​രി​ങ്ക​ല്ലു​മാ​യി ച​പ്പാ​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​യ ടോ​റ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ക്രൈസ്തവനായിട്ടും പട്ടികജാതിക്കാരനെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ചു: സുപ്രീംകോടതി കൈവിട്ടാൽ ഉപതെരഞ്ഞെടുപ്പ്

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. വ​ള്ള​ക്ക​ട​വ് പാ​ലം ക​ഴി​ഞ്ഞ് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ലോ​റി​യു​ടെ വ​ലി​വ് നി​ല​യ്ക്കു​ക​യും പി​ന്നോ​ട്ട് ഉ​രു​ളു​ക​യു​മാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ന്ന് മ​ന​സി​ലാ​ക്കാ​യ ഡ്രൈ​വ​ർ ലോ​റി തി​രി​ച്ച് സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​തി​ലി​ലി​ടി​പ്പി​ച്ചു നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

Read Also : മധു കൊലക്കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി: വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി

തുടർന്ന്, ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലു​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ർ​ത്തി റോ​ഡി​ലേ​ക്കു ക​യ​റ്റി. ശാ​ന്തി​പ്പാ​ല​ത്തി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ച​പ്പാ​ത്ത് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​പ​ക​ടം ഉ​ണ്ടാ​യ​തോ​ടെ ഇ​തു​വ​ഴി​ ഉ​ച്ച​വ​രെ ഗ​താ​ഗ​തത​ട​സ​മുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button