കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമായി.
ചരിത്രത്തിൽ ആദ്യമായാണ് പവന്റെ വില 45,000 രൂപയിൽ എത്തുന്നത്. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്നലെ 480 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണവിലയില്‍ ഇന്നലെ 60 രൂപയുടെ കയറ്റമുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. 4685 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്.
Read Also : ട്രെയിൻ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് ഇന്ന് രണ്ട് രൂപ ഉയര്‍ന്ന് 80 രൂപയായി. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ആഗോള തലത്തില്‍ സ്വര്‍ണ വിണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം 2021 ഡോളറിലേക്ക് കയറി. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ ഏറിയതോടെയാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുകയറിയത്.
Post Your Comments