തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.
5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക. മരണപ്പെട്ട കെ പി നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്കാണ് തുക ലഭിക്കുന്നത്.
അതേസമയം, ട്രെയിൻ ആക്രമണത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നാണ് പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ സിവിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ട്രെയിനിൽ തീ വെയ്പ് നടത്തിയതിന് പിന്നാലെ ഇയാളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിരുന്നു.
Post Your Comments