KottayamNattuvarthaLatest NewsKeralaNews

ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​ശ നി​ല​യി​ൽ കണ്ടെത്തി : ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി

നാ​ളു​ക​ളാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​നെയാ​ണ് അ​വ​ശ നി​ല​യിൽ കണ്ടെത്തിയത്

എ​രു​മേ​ലി: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​ശ നി​ല​യി​ൽ കി​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി. നാ​ട്ടു​കാ​ർ ആണ് വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. ചി​കി​ത്സ​യി​ൽ കഴിയുന്ന ഇയാളുടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

Read Also : അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന 1664കി​​ലോ​​ഗ്രാം നി​​രോ​​ധി​​ത പ്ലാ​​സ്റ്റി​​ക് പി​​ടി​​ച്ചെ​​ടു​​ത്തു

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​ശ നി​ല​യി​ലാ​യ വ​യോ​ധി​ക​നെ നാ​ട്ടു​കാ​ർ സ​ർ​ക്കാ​ർ സാ​മൂ​ഹി​ക കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന്, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. നാ​ളു​ക​ളാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​നെയാ​ണ് അ​വ​ശ നി​ല​യിൽ കണ്ടെത്തിയത്.

അ​തേ​സ​മ​യം, ബ​ന്ധു​ക്ക​ളോ മറ്റോ എ​ത്താ​ത്ത​തി​നാ​ൽ തു​ട​ർ ചി​കി​ത്സ​യ്ക്ക് സ​ഹാ​യം ഒ​രു​ങ്ങി​യി​ട്ടി​ല്ല. ഇതിന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button