പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള്‍ ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള്‍ ചെയ്യുന്ന ചില അശ്രദ്ധകളാണ് പലപ്പോഴും നമ്മുടെ പുരികം കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നത്.
പുരികം ഷേപ്പ് ആക്കുന്നതിന് പല വിധത്തില്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ചെയ്യുന്നത് പുരികം പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. നമ്മള്‍ പുരികം പറിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് അത് നമ്മുടെ ഫോളിക്കിളുകളെ നശിപ്പിക്കുകയാണ്. വീണ്ടും ഇത് തന്നെ ചെയ്യുമ്പോള്‍ അത് കൂടുതല്‍ ഫോളിക്കിളുകള്‍ക്ക് അനാരോഗ്യം നല്‍കുന്നു. പുതിയ പുരികം ഉണ്ടാവുന്നതിന് ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.
Read Also : മധുവിന്റെ ഉറ്റവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്ക് നന്ദി: അരുണ്‍ കുമാര്‍
പലപ്പോഴും ഓരോരുത്തരുടേയും ചര്‍മ്മത്തിന് ഓരോ സ്വഭാവമായിരിക്കും. ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഇത് പലപ്പോഴും പല വിധത്തിലാണ് വില്ലനാവുന്നത്. ചിലര്‍ക്ക് എക്‌സിമ, സോറിയാസിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പുരികത്തിലെ രോമം കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. ഇത് പുരികത്തിന്റെ വളര്‍ച്ച കുറക്കുന്നു.
തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇത്തരത്തില്‍ പുരികം കൊഴിഞ്ഞ് പോവുന്നത് ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മൂലം പല വിധത്തില്‍ ഇത്തരം പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. മാത്രമല്ല, തൈറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ രൂക്ഷമാക്കാന്‍ കാരണമാകുന്നു.
മാനസിക സമ്മര്‍ദ്ദം ഉള്ളവരിലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് വില്ലനാവുന്നു. മുടി കൊഴിയുന്നതിനും പുരികത്തിലെ രോമം കൊഴിയുന്നതിനും ഇത് കാരണമാകുന്നു.
Post Your Comments