ന്യൂഡല്‍ഹി: അതിവേതയില്‍ റെക്കോര്‍ഡിട്ട് വന്ദേ ഭാരത് എക്സ്പ്രസ്. ഭോപ്പാല്‍-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് റെക്കോര്‍ഡ് ഇട്ടത്. പ്രതീക്ഷിച്ചിരുന്ന 160 കിലോമീറ്റര്‍ പരിധി ലംഘിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഭോപ്പാലിനും ന്യൂഡല്‍ഹിയ്ക്കും ഇടയിലുള്ള യാത്രസമയം ഒരു മണിക്കൂറിന്റെ വ്യത്യാസം വന്നതായും അധികൃതര്‍ വ്യക്തമാക്കി.
Read Also: ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ
രാജ്യത്തെ പതിനൊന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് ഇത്. ആഗ്ര രാജാ കീ മണ്ടിയ്ക്കും മധുരയ്ക്കും ഇടയിലുള്ള ചെറിയ ദൂരം സെമി ഹൈസ്പീഡ് ട്രെയിന് സഞ്ചരിയ്ക്കാന്‍ ഉതകുന്ന തരത്തില്‍ നവീകരിച്ചിരുന്നു. ഈ മേഖലയിലാണ് വന്ദേ ഭാരതിന്റെ മിന്നും പ്രകടനം. ആഗ്ര കന്റോണ്‍മെന്റിനും തുഗ്ലക്കാബാദിനും ഇടയിലുള്ള ഭാഗത്ത് വന്ദേ ഭാരത് എക്സ്പ്രസിന് പരമാവധി വേഗം ആര്‍ജിക്കാന്‍ സാധിക്കുമെന്ന് മുന്‍പ് റെയില്‍വേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ റൂട്ടിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ കൂടിയാണിത്.
Post Your Comments