Latest NewsKeralaIndia

ട്രെയിന്‍ തീവെപ്പ് : തീവ്രവാദ ബന്ധമെന്ന് സംശയം, എന്‍ഐഎ അന്വേഷിച്ചേക്കും: കേന്ദ്രം ഇടപെടുന്നു

ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണം എന്‍ഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30 നുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന. ട്രെയിനിലെ ഡി വണ്‍ കോച്ചിലാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആസൂത്രിതമായ ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയവും എന്‍ഐഎയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ഇന്നലെ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്നും യാത്രികരുടെ ദേഹത്തേക്ക് പെടോള്‍ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ മൂന്നു പേര്‍ മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button