ചെന്നൈ: പാസഞ്ചര്‍ വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയില്‍വേ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ 80% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വിറ്റുവരവാണ് റെയില്‍വേ നേടിയിരിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
Read Also:ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ്: അഖിലയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി സര്‍ക്കാര്‍
ഇതിനു മുന്‍പ് 2019-22സീസണിലാണ് റെയില്‍വേയ്ക്ക് ഏറ്റവും കുടൂതല്‍ സാമ്പത്തിക വരുമാനം ലഭിച്ചിരുന്നത്.യാത്രക്കാരുടെ എണ്ണം 33.96 കോടിയില്‍ നിന്നും 64 കോടിയായി വര്‍ദ്ധിച്ചെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
ടിക്കറ്റ് വരുമാനത്തില്‍ 6345 കോടി രൂപയും ചരക്ക് നീക്കത്തിലൂടെ 3637.86 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ റെയില്‍വേ നേടിയത്. യാത്രക്കാരില്‍ നിന്നുളള വരുമാനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം വര്‍ദ്ധനവുണ്ടായതും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
റെയില്‍വേ ബോര്‍ഡ് നിശ്ചയിച്ച സമയക്യത്യതാ ലക്ഷ്യം 92 ശതമാനം കൈവരിച്ചതായും റെയില്‍വേ അറിയിച്ചു. കഴിഞ്ഞ മാസം 40.5 ലക്ഷം ടണ്‍ ചരക്കു നീക്കം നടത്തിയത് ഒരു മാസത്തെക്കുളള കണക്കില്‍ ഇതുവരെയുളള റെക്കോഡ് ആണെന്നും റെയില്‍വേ വ്യക്തമാക്കി.
Post Your Comments